പടിഞ്ഞാറേക്കരയിലെ ഒരു സുദീര്‍ഘ വാരാന്തം
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിനു ശേഷമാണെന്നു തോന്നുന്നു. ഉമേഷ്മാഷ് അമേരിക്കയില്‍ വന്നിട്ട് അധികകാലമായിട്ടില്ല. ബോസ്റ്റണില്‍ ആധാരമെഴുത്തു ലൈസന്‍സിയും സ്റ്റാമ്പ് വേണ്ടറുമായി കക്ഷിയും, ഹോളിവുഡ് കുന്നിനെ എതിര്‍പാര്‍ക്കുന്ന കൃഷീവലന്‍മാരുടെ (ഫാര്‍മേഴ്സ് ഇന്‍ഷുറന്‍സ് ഗ്രൂപ്പ്) ദേഹണ്ഡക്കാരനായി ഞാനും വിലസുന്ന സമയം.
മൂന്നുദിവസമോ അതിലധികമോ നീളമുള്ള വാരാന്തങ്ങളില്‍ വീടിനുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടുന്നത് ഒരു കൊടും പാതകമായി ഇന്നാട്ടുകാരും, അവരുടെ ചുവടുപിടിച്ച്, കോരപ്പുഴയ്ക്കു തെക്കുനിന്നും വടക്കുനിന്നും തെണ്ടിത്തിരിഞ്ഞുവന്നുചേര്‍ന്ന ഹീനജാതികളായ നമ്മുടെ പിള്ളേരും കരുതിയിരുന്നു.
അപ്രകാരം ഒരു നീണ്ട വാരാന്തത്തില്‍ ശാന്തസമുദ്രക്കരയിലേക്കുവന്ന് നമ്മുടെ ചെറ്റക്കുടിലില്‍ വിരുന്നുണ്ടുപാര്‍ക്കാനും പ്രാന്തപ്രദേശങ്ങള്‍ കാണാനുമായി ഉമേഷ്മാഷിനെ ഞാന്‍ ക്ഷണിച്ചു. അക്കാലത്ത് കല്യാണംകഴിയാത്ത തലമുറിയന്‍ ചെക്കനായിരുന്ന മഹര്‍ഷി, ചിറകുവിരിവുള്ള നല്ല ജനുസ്സില്‍പ്പെട്ട ഒരു വിമാനം പിടിച്ച്, ഏഴുമണിക്കൂറ്‍ പറന്ന് രായ്ക്കുരാമാനം ഇവിടെയെത്തി.
മഹര്‍ഷിയുടെ മാഹാത്മ്യം തിരിച്ചറിയാതിരുന്ന വിമാനത്തിലെ വൃഷളി നങ്ങ്യേമ, എല്ലാവര്‍ക്കും കൊടുത്തപോലെ ഒരു കുട്ടിവീപ്പ കൊക്കക്കോളയും, പന്ത്രണ്ടു നിലക്കടലയും മാത്രമേ ആ ഏഴുമണിക്കൂറ്‍ യാത്രയില്‍ അദ്ദേഹത്തിനും കൊടുത്തിരുന്നുള്ളു.
------- -------- -------
മഹര്‍ഷി പര്‍ണ്ണശാലയില്‍നിന്നു പുറപ്പെട്ട് വ്യോമപഥം താണ്ടി ഭൂമിയിലിറങ്ങുന്നതിനുള്ളില്‍, ചേരന്‍-ചെങ്കുട്ടവന്റെ പരമ്പരയില്‍പെട്ട ചില തമിഴ് സഹപ്രവര്‍ത്തകരും ഞാനും കൂടി നടത്തിയ ഗൂഢാലോചനയുടെ ഫലമായി, വേറൊരു കാര്യപരിപാടി ഉരുത്തിരിയുകയും, തന്മൂലം മഹര്‍ഷിയെ ലോസാഞ്ചലസും ഹോളിവുഡ്ഡും കാണിക്കാനിട്ടിരുന്ന പ്ലാന്‍ അട്ടിമറിക്കേണ്ടിവരികയും ചെയ്തു.
ഇവിടെയെത്തി, സ്നാന, തര്‍പ്പണ, ആഹാര നീഹാരാദികള്‍ കഴിച്ചു യാത്രാക്ഷീണമകറ്റിയ മുനിവര്യനോട്, ഹോളിവുഡ്ഡും മറ്റും ഇനിയൊരവസരത്തില്‍ കാണാമെന്നും, പകരം തമിഴ് മന്‌ട്രത്തില്‍ തത്‌കാല്‍ വ്യവസ്ഥയില്‍ ചേര്‍ന്ന് , ലാസ് വേഗസിലെ മുച്ചീട്ടുകളിയും, കിലുക്കിക്കുത്തും, ബാക്കിയുള്ള സമയത്തിന് ഗ്രാന്‍ഡ് കാന്യന്‍ മഹാഗര്‍ത്തങ്ങളും കണ്ട് സായൂജ്യമടയാമെന്നും അര്‍ത്ഥശങ്കയ്ക്കിടമില്ലാത്ത വിധത്തില്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ പാടി ബോധിപ്പിച്ചു.
തായ്‌കുലസൈന്യാധിപനായ എബനേസര്‍ പാണ്ഡ്യനെ വിളിച്ച്, ആറടി നീളവും, അതിനൊത്ത വീതിയുമുള്ള, ദുശ്ശീലങ്ങളേതും തൊട്ടുതീണ്ടാത്ത ഒരുദിവ്യാത്മാവിനേക്കൂടി പടയോട്ടത്തില്‍ ഉള്‍പ്പെടുത്തിയ കാര്യമറിയിച്ചപ്പോള്‍, സൈന്യാധിപന്റെ ഭാര്യയ്ക്കും മകള്‍ക്കും പുറമേ, വന്ദ്യവയോധികനായ പിതാവു കൂടി പടപ്പുറപ്പാടിനൊരുങ്ങുന്നുണ്ടെന്ന വിവരം അദ്ദേഹമെന്നേയുമറിയിച്ചു. (എബനേസര്‍ എന്നത് പൂജകബഹുവചനമായതിനാല്‍, എബനേസന്‍ എന്നേ വിളിക്കാവൂ എന്നറിയാമായിരുന്നെങ്കിലും, അദ്ദേഹവും കുടുംബവും സമീപകാലത്ത് കൃസ്തുമതം സ്വീകരിച്ച ഹൈന്ദവരായിരുന്നതിനാല്‍, എബനേശ്വരന്‍ എന്നുവിളിക്കാമെന്ന എന്റെ എളിയ നിര്‍ദ്ദേശം മഹര്‍ഷി രണ്ടാമതൊന്നാലോചിക്കാതെ ശരിവച്ചു).
അങ്ങനെ, രണ്ട് ഭീമന്‍ കാറുകള്‍ വാടകയ്ക്കെടുത്ത്, ഞാനും ഭാര്യയും, മഹര്‍ഷി, പാണ്ഡ്യന്‍ കുടുംബം, സേവ്യര്‍ എന്നു പേരായ മറ്റൊരു തമിഴ് സുഹൃത്തും ഭാര്യയും - ഇത്രയും പേര്‍, പിറ്റേന്ന് മഞ്ഞപ്പതിറ്റടിയ്ക്ക് പുറപ്പെട്ട്, മുന്നൂറു മൈലകലെയുള്ള വേഗസിലേയ്ക്കും, അവിടെനിന്ന് വീണ്ടുമൊരു നാനൂറു മൈലകലെയുള്ള ഗ്രാന്‍ഡ് കാന്യനിലേക്കും പോയിവരാമെന്നുള്ള തീരുമാനം അന്തിമമാക്കി - റിട്ടണ്‍ ഇന്‍ സ്റ്റോണ്‍.
വീട്ടില്‍ തിരിച്ചെത്തുന്നതുവരെയുള്ള ഉദരപൂരണത്തിന് ഒരു കുണ്ടലി ഇഡ്ഡലിയും, അവനെ കുതിര്‍ത്താനാവശ്യമായ വെങ്കായ സാമ്പാര്‍, മൊളഹാപ്പൊടി, നല്ലെണ്ണ എന്നീ അനുസാരികളും ഐസുപെട്ടിയിലാക്കി കൊണ്ടുപോകാമെന്ന തമിഴ് മനൈവികളുടെ നിര്‍ദ്ദേശത്തിനു മലയാളി മങ്ക എതിരൊന്നും പറഞ്ഞില്ല.
(തുടരും)
അറിയിപ്പ്: ജോലിസ്ഥലത്ത്, പ്രധാനപ്പെട്ടൊരു പ്രോജക്ടിന്റെ കുണ്ഡലിനീ പ്രവാഹം നിലയ്ക്കുകയും, അപാനവായു കോപിക്കുകയും ചെയ്തതു മൂലം ഇന്നും നാളെയും അച്ചുക്കൂടം അടച്ചിടാന്‍ നോം നിര്‍ബ്ബന്ധിതനായ വിവരം തെര്യപ്പെടുത്തുന്നു. പ്രോജക്ടിന്റെ പുലകുളിയടിയന്തിനുശേഷം കഥയുടെ ബാക്കിഭാഗമെഴുതാം. ക്ഷമിയ്ക്കുക.

16 Comments:
ഹായ് ഹായ് ഉമേഷെന്ന കണമ്പ് മത്സ്യത്തെ ചട്ടിയിലിട്ടു പൊരിക്കാന്‍ മുളകുപുരട്ടിയെടുക്കുന്ന പോലുണ്ടല്ലോ ആദ്യഭാഗം വര്‍ണ്ണന :)
ഈ കണമ്പും ഉമേഷും തമ്മില്‍ ഒരു ബന്ധവുമില്ല, വെറുതെ വായില്‍ വന്ന ഒരു മീനിന്റെ പേര് പറഞ്ഞെന്നേയുള്ളൂ [ഒരു ഓഫ് ടോപ്പിക്കായി ഈ മീനിന്റെ വര്‍ഗ്ഗ/ജാത/രാഷ്ട്രീയത്തെ കുറിച്ചും സംസാരം ആകാവുന്നതാണു് ;)]
പെരിങ്ങ്സ് ചൂണ്ടയിടുന്നോ? :)
ഇതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്തു പാരയാണോ കശ്മലന്‍ എനിക്കിട്ടു വെച്ചിരിക്കുന്നതു്. വേഗം എഴുതെടോ ബാക്കി. അല്ലെങ്കില്‍ പരിണാമം ഗുപ്തന്‍ നായര്‍ എന്നെ കൊല്ലും...
സംഭവം വെള്ളപ്പൊക്കത്തിനു ശേഷം തന്നെ. 1995 മെയ്മാസം അവസാനം ഓര്‍മ്മപ്പെരുന്നാള്‍ വല്യവാരാന്തത്തില്‍. എന്നെ ഹോളിവുഡും ഒന്നും കാണിച്ചില്ല കശ്മലന്‍. പൊക്കിയെടുത്തുകൊണ്ടു് ലാസ്യവേഗത്തിനെയും മഹാകണിയാനെയും കാണാന്‍ പോയി...
അപ്പൂപ്പന്റെ കാര്യമായിരിക്കും അടുത്ത ഭാഗത്തില്‍, അല്ലേ?
1995 അല്ല. 1996.
തുടരനാക്കാതെ നോവുള്ള ലൈറ്റാക്കൂ ചങ്ങാതീ.
പോസ്റ്റുകള്‍ മനോഹരമാവുന്നുണ്ട്.
(ക്രിഷീവലന്‍മാരുടെ എന്നത് ഇങ്ങനെ, കൃഷീവലന്മാരുടെ (kr^sheevalanmaaruTe) രീതിയിലും എഴുതാം കേട്ടോ)
ഫാര്‍മേര്‍സിലാണോ ഇപ്പോഴും? ഇനി സൂക്ഷിച്ച് ഇടപെടണാമെല്ലൊ ;)
ഉമേഷേട്ടന്‍ ബോസ്റ്റണില്‍ എവിടെയായിരുന്നു? പറയൂലെങ്കില്‍ വേണ്ട.. :-)സൌത്ത് വെസ്റ്റ് ആയിരുന്നൊ ഫ്ലൈറ്റ് ? നിലക്കടല മാത്രം തരാന്‍?
അതേ ഇങ്ങിനത്തെ പാര പോസ്റ്റുകള്‍ മൊത്തമായിട്ടും പിന്നെ ചില്ലറയായിട്ടും ഒറ്റ അടിക്ക് തന്നെ പോസ്റ്റണം...എന്ന് ഇവിടെ റൂളുണ്ട്ട്ടൊ..
ഓഫ്: കണമ്പ് വറക്കാന്‍ കൊള്ളില്ലാന്നാ തോന്നണെ. പക്ഷെ മുളകരച്ച് ചുവന്ന കറി വെക്കാന്‍ ബെസ്റ്റ്!
അനിക്കുട്ടാ.... വരമൊഴിയുപയോഗിക്കുന്നതിലൊരപ്രണ്ടീസാകുന്നു നോം.
കൃഷി, വൃഷളി എന്നിവയാകുന്നു ശരിയെന്നറിയാമെങ്കിലും, വരമൊഴിയെക്കൊണ്ടാച്ചേലുക്കു വരയ്പിക്കാനറിയില്ലായിരുന്നു ഇതുവരെ. സൂത്രമോതിത്തന്നതിനു നന്ദി. മേലിലും ഇത്തരം സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇഞ്ച്യോപ്പോള്‍ക്ക് ഫാര്‍മേഴ്സുമായി എന്താണു ബന്ധം? ഞാനിപ്പോഴും അവിടെത്തന്നെയാണ്. വിശദവിവരം അറിയിക്കുക.
ചേട്ടാ, കോടു കൈ... ആ ഉമേഷ്ജിയെ ഒന്ന് ഒതുക്കാന്‍ നോക്കിനടക്കുവാരുന്നു. ചേട്ടന്‍ തക്ക സമയത്തു തന്നെ നീണ്ട കഥയുമായി രംഗത്തെത്തി. കലക്കി. ഈ സീരീസ് തീരുമ്പോഴേയ്ക്കും ഉമേഷ്ജി ഈ ബ്ലോഗ് ലോകത്ത് തലയില്‍ മുണ്ടിട്ട് നടക്കണ്ട അവസ്ഥ ഉണ്ടാക്കിത്തരണം എന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു അപേക്ഷിയ്ക്കുന്നു.
- അടുത്ത ലക്കങ്ങള്‍ക്കായി ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ഒരു ആരാധകന്‍ :)
ഫാര്‍മേര്‍സിന്റെ ചോര്യല്ലേ എന്റെ? അപ്പന്‍ വീടും അമ്മ വീടും രണ്ട് അപ്പൂപ്പന്മാരും നല്ല ഒന്നാന്തരം ഫാര്‍മേര്‍സ് ആയിരുന്നു ;)
തെക്കങ്കാലിഫോര്‍ണിയയില്‍ (ലോസ് ആഞ്ചലസ്) താമസിച്ച്, ഭീമാകാരന്‍മാരായ സോഫ്റ്റ്വെയര്‍ സംവിധാനങ്ങളുടെ ഓടുകള്‍ക്കിടയിലൂടെയുള്ള ചോര്‍ച്ച കവുങ്ങിന്‍പാളക്കഷണംകൊണ്ടടച്ച് ദ്രവ്യലാഭമുണ്ടാക്കുന്നു.
ഇതെനിക്കങ്ങ് ഇഷ്ടപ്പെട്ടു :))
ആദ്യത്തെത് വടക്കഞ്ചിക്കാഹോ എന്നൊന്നു മാറ്റിയാല്‍ എനിക്ക് റീയൂസ് ചെയ്യാം.
ദേഇവടെ പറഞ്ഞിരിക്കുന്ന പോലെ സെറ്റിങ്ങ്സ് ഒക്കെ ഒന്നു നോക്ക്വാവോ? ഈ കമന്റ് പോപ്പ്-അപ്പ് ഒന്ന് ഒഴിവാക്കിയിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നു.
ഇതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
വെറും ആരാധകനാണെന്നു തോന്നുന്നില്ല ഉമേഷ്, ഇത് പിതാമഹന്‍ ആവേശിച്ചതുപോലെയുണ്ടല്ലോ. ബാലചന്ദ്രാ, കണ്ടക്റ്റ് ആന്റ് എഞ്ജോയ്!
ആദിത്യനുവാച:
ഉമേഷ്ജി ഈ ബ്ലോഗ് ലോകത്ത് തലയില്‍ മുണ്ടിട്ട് നടക്കണ്ട അവസ്ഥ ഉണ്ടാക്കിത്തരണം എന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു അപേക്ഷിയ്ക്കുന്നു.
മുണ്ഡിതശിരസ്കനായ് ഭ്രഷ്ടനായ് ഞാന്‍ ബ്ലോഗു-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി,യീ
സ്നേഹിതന്‍ തന്ന വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരെന്‍ ബ്ലോഗിലനവധി തെറിക-
ളോലും കമന്റുകള്‍ ബാക്കിയായി
പോകുമാപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയില്ലീ കരാളമൃത്യു?
:)
സാധാരണ ഇങ്ങനത്തെ കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിക്കാന്‍ വരുന്ന കുലഗുരുവിന്റെ കഥയാണല്ലോ ഇവിടെ അരങ്ങത്ത്. അതോണ്ട് ഇങ്ങോട്ട് വരില്ലാന്നു കരുതിയാണ് കൃ പറഞ്ഞത്.
വരമൊഴിയുടെ സൂത്രങ്ങള്‍ ഇവിടെ സിബു പറഞ്ഞിട്ടുണ്ട്.
ആദീ, ഇന്നലെ വൈകുന്നേരം വരെ ഇദ്ദേഹം ഓലക്കീറുകൊണ്ടായിരുന്നു ഓടിന്റെ ചോര്‍ച്ച അടച്ചിരുന്നത്. ഇതിപ്പോ പാളക്കഷണം എവിടുന്നു കിട്ടിയോ ആവോ ;)
പെരിങ്ങോടന്‍ പറഞ്ഞതുപോലെ ഉമേഷേട്ടനെ പൊരിച്ചുവോ എന്നു നോക്കാന്‍ വന്നതാ..
ആ സുന്ദര സുരഭില നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നു!
വേഗമാവട്ടെ..
ക്ഷമ കെടുന്നു!!!
Post a Comment
Links to this post:
Create a Link
<< Home